 
ബാലുശ്ശേരി: പവർ സെക്രട്ടറിയുടെ ഏകപക്ഷീയ ഉത്തരവ് പിൻവലിക്കുക, ശമ്പള പരിഷ്ക്കരണ കരാറുകൾക്ക് അംഗീകാരം നൽകുക, മാസ്റ്റർ ട്രസ്റ്റ് ഫലപ്രദമായി പ്രവർത്തിക്കാനാവശ്യമായ സർക്കാർ ഇടപെടലുകൾ നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇലക്ട്രിസിറ്റി എപ്ലോയീസ് ആൻഡ് എൻജിനീയോഴ്സ് കോഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബാലുശ്ശേരി ഡിവിഷൻ ഓഫീസിനു മുന്നിൽ സംയുക്ത ധർണ നടത്തി. കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജോ.സെക്രട്ടറി എം.എം.അബ്ദുൾ അക്ബർ ഉദ്ഘാടനം ചെയ്തു. സീമ കെ .പി ,സിദ്ദിഖ് , മുകേഷ്, ചോയി തുടങ്ങിയവർ പ്രസംഗിച്ചു. ഉദയകുമാർ സ്വാഗതവും എം.കെ.ലാലു നന്ദിയും പറഞ്ഞു.