sathi
കോൺഗ്രസ്സ് പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന വില്ലേജ് ഓഫീസ് ഉപരോധം

ബേപ്പൂർ : ബേപ്പൂർ വില്ലേജ് ഓഫീസിനോടുള്ള ജില്ലാ ഭരണകൂടത്തിന്റെ അനാസ്ഥ അവസാനിപ്പിക്കുക, വില്ലേജ് ഓഫീസറേയും ഒഴിവുള്ള മറ്റ് തസ്തികകളിലും ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് ബേപ്പൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബേപ്പൂർ വില്ലേജ് ഓഫീസ് ഉപരോധിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജീവ് തിരുവച്ചിറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.എം. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.കെ. സുരേഷ്, ടി.കെ.ആക്കിഫ്, മനാഫ് മൂപ്പൻ, ആഷിഖ് പിലാക്കൽ, എം. ഷെറി , സി .ടി. ഹാരിസ്, പി.പി. കൃഷ്ണൻ, പി. രജനി, സനൽ വാപ്പാനയിൽ, പ്രസാദ്.എം, ലാലുമെന്റസ്, കെ.പി. ബാബു തുടങ്ങിയവർ പ്രസംഗിച്ചു.