img20241217
സ്പെഷ്യൽ സ്കൂളുകളുടെ വിളംബര റാലി മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്യുന്നു

മുക്കം: ഡിസംബർ അവസാനം കോഴിക്കോട്ട് നടക്കുന്ന സ്പെഷ്യൽ ഒളിമ്പിക്സ് കേരള മീറ്റിന്റെ പ്രചാരണാർത്ഥം മുക്കം ഉപജില്ലയിലെ സ്പെഷ്യൽ സ്കൂളുകൾ മുക്കത്ത് വിളംബര റാലി സംഘടിപ്പിച്ചു. ലൗഷോർ പന്നിക്കോട്, സാൻജോ പ്രതീക്ഷഭവൻ തൊണ്ടിമ്മൽ, പ്രതീക്ഷ സ്പെഷ്യൽ സ്കൂൾ മുക്കം എന്നീ വിദ്യാലയങ്ങളിലെ കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും പങ്കെടുത്ത വിളംബര റാലി മുക്കം എസ്.കെ പാർക്കിൽ സമാപിച്ചു. നഗരസഭ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. രവീന്ദ്രൻ പറോൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ പി. ജോഷില, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി വി. പി. അനീസ്, വി.പി.സ്മിത, അബ്ദുറഹ്മാൻ ബംഗാളത്ത്, അബ്ദുൽ അസീസ് മലയമ്മ, സലിം പൊയിലിൽ എന്നിവർ പ്രസംഗിച്ചു. ടി.പ്രഭാകരൻ സ്വാഗതം പറഞ്ഞു.