kunnamangalamnews
കുരുവട്ടൂർ പഞ്ചായത്ത്‌ യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ നടത്തിയ ധർണ്ണ ഡി.കെ.ടി.എഫ് സംസ്ഥാന പ്രസിഡന്റ്‌ യൂ വി ദിനേശ്മണി ഉദ്ഘാടനം ചെയ്യുന്നു

കുരുവട്ടൂർ : ഡീലിമിറ്റേഷൻ കമ്മിഷന്റെ മാനദണ്ഡങ്ങൾ പാലിക്കാതെ അശാസ്ത്രീയമായി വാർഡ് വിഭജനം നടത്തിയതിൽ കുരുവട്ടൂർ പഞ്ചായത്ത്‌ യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. ഡി.കെ.ടി.എഫ് സംസ്ഥാന പ്രസിഡന്റ്‌ യു.വി.ദിനേശ്മണി ഉദ്ഘാടനം ചെയ്തു. മായിൻ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി ഒ .പി .നസീർ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ്‌ ചേളന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ശ്രീജിത്ത്‌, മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ജാഫർ സാദിഖ് എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത്‌ യു .ഡി .എഫ് കൺവീനർ കെ .എം .ചന്ദ്രൻ സ്വാഗതവും കെ .സി .ചന്ദ്രൻ നന്ദിയും പറഞ്ഞു.