kmcc
കെ.​എം.​സി.​സി​ ​ഗ്ലോ​ബ​ൽ​ ​സ​മ്മി​റ്റ് ​പാ​ണ​ക്കാ​ട് ​സാ​ദി​ഖ​ലി​ ​ശി​ഹാ​ബ് ​ത​ങ്ങ​ൾ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു

കോഴിക്കോട്: രാജ്യത്തിന്റെ വളർച്ചയിലും പുരോഗതിയിലും പ്രവാസികളുടെ പങ്ക് മഹത്തരമാണെന്ന് കെ.എം.സി.സി ഗ്ലോബൽ സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പ്രവാസികൾ വിദേശങ്ങളിലും നാട്ടിലും ചെയ്തുവരുന്ന സേവനങ്ങൾ വിവരണാതീതമാണ്. മലയാളികളുള്ള രാജ്യങ്ങളിലെല്ലാം കെ.എം.സി.സി പ്രവർത്തിക്കുകയും കാര്യമാത്ര പ്രസക്തമായ സേവനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. ഗൾഫിന് പുറമെ അമേരിക്കയിലെ വിവിധ സ്‌റ്റേറ്റുകളിലും യൂറോപ്പിലും ഓസ്‌ട്രേലിയയിലുമെല്ലാം കെ.എം.സി.സി സജീവമായി പ്രവർത്തിച്ചുവരികയാണ്. കേരളത്തിൽ സംഘടനാ രംഗത്ത് പ്രവർത്തിച്ച് പരിചയമുള്ളവരാണ് ചെന്നുചേരുന്ന പ്രദേശങ്ങളിൽ സാമൂഹ്യ പ്രവർത്തനം നടത്താനുള്ള താത്പര്യത്തോടെ കെ.എം.സി.സി രൂപീകരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ ഭരണകൂടങ്ങളുടെ പ്രശംസ പിടിച്ചുപറ്റാൻ കെ.എം.സി.സിക്ക് സാധിച്ചു. കൊവിഡ് കാലത്ത് തദ്ദേശീയരോടൊപ്പം സേവന പ്രവർത്തനങ്ങൾ നടത്തി. സ്വന്തം ജീവൻ പോലും പണയം വെച്ചാണ് അന്ന് കെ.എം.സി.സി പ്രവർത്തകർ കൊവിഡ് രോഗികൾക്ക് വേണ്ടി പ്രവർത്തിച്ചതെന്നും സാദിഖലി തങ്ങൾ പറഞ്ഞു. മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു.

സാദിഖലി ശിഹാബ് തങ്ങളുടെ സൗഹൃദ സദസുകളുടെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട അറബിക് പുസ്തകത്തിന്റെ കവർ പ്രകാശനം ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു. മുസ്ലിംലീഗ് നിയമസഭ പാർട്ടി സെക്രട്ടറി കെ.പി.എ മജീദ് എം.എൽ.എ, സംസ്ഥാന ഭാരവാഹികളായ ഉമർ പാണ്ടികശാല, സി.പി സൈതലവി, ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, അബ്ദുറഹ്മാൻ രണ്ടത്താണി, പാറക്കൽ അബ്ദുല്ല, സി. മമ്മൂട്ടി, കെ.എം ഷാജി, അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ, സി.പി ചെറിയ മുഹമ്മദ്, ഷാഫി ചാലിയം, വനിതാ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. കുൽസു, പി.കെ ബഷീർ എം.എൽ.എ, കുറുക്കോളി മൊയ്തീൻ എം.എൽ.എ, എം.എ റസാഖ് മാസ്റ്റർ, ടി.ടി ഇസ്മയിൽ തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി നന്ദി പറഞ്ഞു.