p

കോഴിക്കോട്: സ്വകാര്യ ട്യൂഷൻ സെന്ററുകളിൽ ക്ളാസെടുക്കുന്ന സർക്കാർ, എയ്ഡഡ് സ്കൂൾ അദ്ധ്യാപകർക്ക് പിടിവീഴും. ക്രിസ്മസ് പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് വിജിലൻസ് വിഭാഗം നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി ഇക്കാര്യത്തിലും പരിശോധനയുണ്ടാകും.

സർക്കാർ ശമ്പളംപറ്രുന്ന ചില ഹയർ സെക്കൻഡറി അദ്ധ്യാപകരടക്കം പണംവാങ്ങി സ്വകാര്യ ട്യൂഷൻ സെന്ററുകളിൽ ക്ളാസെടുക്കുന്നുണ്ട്. പല പ്രശസ്തമായ സ്വകാര്യ കോച്ചിംഗ് സെന്ററുകളിലടക്കം പേരെടുത്ത അദ്ധ്യാപകർക്ക് വൻ ഡിമാന്റാണ്. ശനി, ഞായർ ദിവസങ്ങളിലാണ് ഇവരുടെ ക്ലാസുകൾ. ഈ ദിവസങ്ങളിൽ ഏഴ് മണിക്കൂർ വരെ ക്ളാസെടുക്കുന്ന അദ്ധ്യാപകരുണ്ട്.

മണിക്കൂർ കണക്കാക്കിയാണ് ഇവർക്ക് പ്രതിഫലം നൽകുന്നത്. വിദഗ്ദ്ധരായ അദ്ധ്യാപകർക്ക് മണിക്കൂറിന് 1500 രൂപവരെ പ്രതിഫലം നൽകുന്ന കോച്ചിംഗ് സെന്ററുകളുണ്ട്. പിടിവീഴാതിരിക്കാൻ അവിടത്തെ രേഖകളിൽ ഇവരുടെ പേരുകൾക്ക് പകരം ഭാര്യയുടേയോ ബന്ധുക്കളുടേയോ പേരുകളാകും എഴുതിയിരിക്കുക. ഇക്കാര്യമടക്കം വിജിലൻസ് വിഭാഗം പരിശോധിക്കും.

ഇത്തരക്കാരെ പൂട്ടുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി കേരളകൗമുദിയോട് പറഞ്ഞു. ചോദ്യപ്പേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണ പരിധിയിൽ സർക്കാർ ശമ്പളം വാങ്ങുന്ന അദ്ധ്യാപകരെക്കൂടി ഉൾപ്പെടുത്തും.

ഐ.​എ​ച്ച്.​ആ​ർ.​ഡി​ ​ക്ക്‌​ ​കീ​ഴിൽപു​തി​യ​ ​ലാ​ ​കോ​ളേ​ജ് ​തു​ട​ങ്ങും

തി​രു​വ​ന​ന്ത​പു​രം:ഐ.​എ​ച്ച്.​ആ​ർ.​ഡി​ ​ക്ക്‌​ ​കീ​ഴി​ൽ​ 2025​ ​-​ 26​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ത്തി​ൽ​ ​പു​തി​യ​ ​ലാ​ ​കോ​ളേ​ജ് ​ആ​രം​ഭി​ക്കാ​ൻ​ 19.12.2024​ ​ലെ​ ​G​O​ ​M​S​ 705​/2024​/​H​E​D​N​ ​ഉ​ത്ത​ര​വി​ലൂ​ടെ​ ​സ​ർ​ക്കാ​ർ​ ​ഭ​ര​ണാ​നു​മ​തി​ ​ന​ൽ​കി.​ ​ക​ണ്ണൂ​ർ​ ​ജി​ല്ല​യി​ലെ​ ​ത​ളി​പ്പ​റ​മ്പി​ൽ​ ​ആ​രം​ഭി​ക്കാ​ൻ​ ​ഉ​ദ്ദേ​ശി​ക്കു​ന്ന​ ​ആ​ദ്യ​ ​ലാ​ ​കോ​ളേ​ജി​ൽ,​ ​സ​ർ​ക്കാ​രും​ ​ക​ണ്ണൂ​ർ​ ​യൂ​ണി​വേ​ഴ്സി​റ്റി​യും​ ​ബാ​ർ​ ​കൗ​ൺ​സി​ൽ​ ​ഒ​ഫ് ​ഇ​ന്ത്യ​യും​ ​അ​നു​മ​തി​ ​ന​ൽ​കു​ന്ന​ ​വി​വി​ധ​ ​നി​യ​മ​ ​പ​ഠ​ന​ ​കോ​ഴ്സു​ക​ളി​ലേ​ക്ക് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​സ​ർ​ക്കാ​ർ​ ​ഫീ​സ് ​ഘ​ട​ന​ ​പ്ര​കാ​രം​ ​അ​ദ്ധ്യ​യ​നം​ ​ന​ട​ത്താ​നാ​വും.​ ​ഉ​ത്ത​ര​ ​മ​ല​ബാ​റി​ലെ​ ​പ​ഠ​ന​സൗ​ക​ര്യ​ങ്ങ​ളു​ടെ​ ​കു​റ​വ്‌​ ​പ​രി​ഹ​രി​ക്കാ​ൻ​ ​ത​ളി​പ്പ​റ​മ്പ് ​മ​ണ്ഡ​ലം​ ​എം.​ ​എ​ൽ.​ ​എ​ ​എം.​വി.​ഗോ​വി​ന്ദ​ൻ​ ​പ്ര​ത്യേ​ക​ ​താ​ത്പ​ര്യ​മെ​ടു​ത്താ​ണ് ​നാ​ടു​കാ​ണി​യി​ൽ​ ​ലാ​ ​കോ​ളേ​ജ് ​തു​ട​ങ്ങു​ന്ന​ത്.​ ​അ​ന്താ​രാ​ഷ്ട്ര​ ​നി​ല​വാ​ര​ത്തി​ലു​ള്ള​ ​കോ​ളേ​ജ്‌​ ​ഒ​ഫ്‌​ ​അ​ഡ്വ​ൻ​സ്ഡ്‌​ ​ലീ​ഗ​ൽ​ ​സ്റ്റ​ഡീ​സ്‌​ ​സ്ഥാ​പി​ക്കാ​നാ​ണ് ​ഐ.​എ​ച്ച്.​ആ​ർ.​ഡി​ ​ഉ​ദ്ദേ​ശി​ക്കു​ന്ന​ത്‌.

കെ.​ഐ.​ആ​ർ.​എ​ഫ് ​റാ​ങ്ക് ​ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം​:​ ​ദേ​ശീ​യ​ ​ത​ല​ത്തി​ലെ​ ​എ​ൻ.​ഐ.​ആ​ർ.​എ​ഫ് ​മാ​തൃ​ക​യി​ൽ​ ​സം​സ്ഥാ​ന​ത്തെ​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ളെ​ ​അ​ക്കാ​ഡ​മി​ക് ​മി​ക​വി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​വി​ല​യി​രു​ത്തു​ന്ന​ ​കേ​ര​ള​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ​ ​റാ​ങ്കിം​ഗ് ​ഇ​ന്ന് ​മ​ന്ത്രി​ ​ആ​ർ.​ബി​ന്ദു​ ​തൃ​ശൂ​രി​ൽ​ ​പ്ര​ഖ്യാ​പി​ക്കും.​ ​റാ​ങ്കി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​കോ​ളേ​ജു​ക​ൾ​ ​തി​ര​ഞ്ഞെ​ടു​ക്കാ​നാ​വും.​ ​രാ​ജ്യ​ത്താ​ദ്യ​മാ​യാ​ണ് ​ഒ​രു​ ​സം​സ്ഥാ​നം​ ​ഇ​ത്ത​രം​ ​റാ​ങ്കിം​ഗ് ​ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്.