volli
വോളിബോൾ

ബാലുശ്ശേരി: മേഘ പനങ്ങാടിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ച് സംസ്ഥാന, ജില്ല വോളിബോൾ ടെക്നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് 25 മുതൽ 28 വരെ മേഘ ഇൻഡോർ സ്റ്റേഡിയത്തിലും ബാലുശ്ശേരി പഞ്ചായത്ത് ഇൻഡോർ സ്റ്റേഡിയത്തിലുമായി നടക്കും. 25ന് വൈകിട്ട് മൂന്നിന് പനങ്ങാട് നോർത്തിൽ കായിക മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. കെ.എം.സച്ചിൻ ദേവ് എം .എൽ .എ അദ്ധ്യക്ഷത വഹിക്കും. എം .കെ. രാഘവൻ എം.പി, മുഖ്യാതിഥിയാവും . 14 ജില്ലകളിൽ നിന്നായി ആൺ

കുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ 28 ടീമുകൾ പങ്കെടുക്കും.