ബാലുശ്ശേരി: മത്സ്യ ഭവൻ താമരശ്ശേരിയുടെ ആഭിമുഖ്യത്തിൽ പനങ്ങാട് ഗ്രാമപഞ്ചായത്തിലെ 50 മത്സ്യകൃഷി കർഷകർക്കും രണ്ട് പൊതു കുളങ്ങളിലേക്കുമായി 8340 കാർപ്പ് ഇനം മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് വെച്ച് നടന്ന മത്സ്യക്കുഞ്ഞ് വിതരണം ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.എം. കുട്ടിക്കൃഷ്ണൻ നിർവഹിച്ചു. ഫിഷറീസ് ഓഫീസർ ഐശ്വര്യ, പ്രൊമോട്ടർമാരായ ദീപു,നിമ്മി, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ. കെ. പത്മനാഭൻ, കെ. പി അബ്ബാസ് എന്നിവർ പ്രസംഗിച്ചു.