norka
നോർക്ക റൂട്ട്സും ലോക കേരളസഭയും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര പ്രവാസി ദിനാചരണം കായികന്യൂനപക്ഷ ക്ഷേമ മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: ലോക കേരളസഭയിലുൾപ്പെടെ പ്രവാസികൾ ഉന്നയിച്ച വിവിധ പ്രശ്നങ്ങളിൽ നിയമനിർമ്മാണം സർക്കാർ പരിഗണനയിലാണെന്ന് മന്ത്രി വി.അബ്ദുറഹിമാൻ. നോർക്ക റൂട്ട്സും ലോക കേരളസഭയും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര പ്രവാസി ദിനാചരണം കോഴിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വ്യാവസായിക രംഗത്ത് കൂടുതൽ നിക്ഷേപമിറക്കാൻ പ്രവാസികൾ മുന്നോട്ടുവരണം. മറ്റു പ്രവാസി സമൂഹങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്വന്തം നാടിനെയും പാരമ്പര്യത്തെയും മറയ്ക്കാത്ത പ്രവാസികൾ കേരളത്തിന്റെ അഭിമാനമാണ്. നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അഹമ്മദ് ദേവർകോവിൽ എം.എൽ.എ, ടൈസൺ എം.എൽ.എ, നോർക്ക വകുപ്പ് സെക്രട്ടറി ഡോ. കെ വാസുകി, ലോക കേരളസഭ സെക്രട്ടേറിയറ്റ് ഡയറക്ടർ ആസിഫ് കെ യൂസഫ് എന്നിവർ പ്രസംഗിച്ചു.