2
പടം: ചേലക്കാട് എൽ.പി. സ്കൂൾ നൂറാം വാർഷികത്തോടനുബന്ധിച്ച് അങ്കണവാടി, കെ.ജി. കുട്ടികൾക്കായി നടത്തിയ കളറിംഗ് മത്സരം

കല്ലാച്ചി: ചേലക്കാട് എൽ.പി സ്കൂൾ നൂറാം വാർഷികത്തോടനുബന്ധിച്ച് അങ്കണവാടി, കെ.ജി. കുട്ടികൾക്കായി നടത്തിയ കളറിംഗ് മത്സരം നവ്യാനുഭവമായി. ചിത്രകാരൻ രാംദാസ് കക്കട്ടിൽ മത്സര പരിപാടി ഉദ്ഘാടനം ചെയ്തു. ടി.പി വിനോദൻ, ആർ.നാരായണൻ, കെ.കുമാരൻ, മദർ പി.ടി.എ. പ്രസിഡൻറ് എ. രഹിന, ഇ.പ്രകാശൻ എന്നിവർ പ്രസംഗിച്ചു. അങ്കണവാടി കുട്ടികളുടെ മത്സരത്തിൽ ആൻവിയ, ലക്ഷ്മിയ, അലൻ തേജ് എന്നിവരും കെ.ജി വിഭാഗത്തിൽ മുഹമ്മദ് സൽമാൻ ഫാരിസി,ആരോൺ, മുഹമ്മദ് അസാൻ എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.