 
ചേരാപുരം: വേളം ഗ്രാമപഞ്ചായത്ത് കേരളോത്സവം പൂളക്കൂൽ ചേരാപുരം ഗവ.എൽ.പി സ്കൂളിൽ പ്രസിഡന്റ് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുമ മലയിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ ടി.വി.കുഞ്ഞിക്കണ്ണൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി.പി.ചന്ദ്രൻ, അസീസ് കിണറുള്ളതിൽ, ഷൈനി.കെ.കെ , സിത്താര.കെ.സി ,അനീഷ പ്രദീപ്, ഫാത്തിമ.സി.പി, തായന ബാലാമണി, പി.എം.കുമാരൻ, ബീന കോട്ടേമ്മൽ, അഡ്വ. അജ്ഞന സത്യൻ, എം സി മൊയ്തു, രാഷ്ടീയ പാർട്ടി പ്രതിനിധികളായ വി കെ അബ്ദുല്ല , എ കെ ചിന്ദൻ, മoത്തിൽ ശ്രീധരൻ, സി രാജീവൻ, കുനിയിൽ രാഘവൻ, അഷ്റഫ് മാസ്റ്റർ ,കെ.ടി ബാബു, ,പ്രകാശൻ, അനീഷ് എം.കെ, സി കെ ശ്രീധരൻ, അജയൻ,വി.പി ശ്രീധരൻ പ്രസംഗിച്ചു. ഇ.പി.സലീം സ്വാഗതം പറഞ്ഞു.