kunnamangalamnewss
ഓ. ബി. സി. മോർച്ച കുന്ദമംഗലം മണ്ഡലം സമിതിയുടെ നേതൃത്വത്തിൽ രഞ്ജിത്ത് ശ്രീനിവാസൻ അനുസ്മരണവും പുഷ്പാർച്ചനയും നടത്തിയപ്പോൾ

കുന്ദമംഗലം: ഒ. ബി. സി മോർച്ച കുന്ദമംഗലം മണ്ഡലം സമിതിയുടെ നേതൃത്വത്തിൽ രഞ്ജിത്ത് ശ്രീനിവാസൻ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ഒ.ബി.സി മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് കെ.സി.രാജൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന സമിതി അംഗം ടി.പി.സുരേഷ് ഉദ്ഘാടനം ചെയ്തു. യുവമോർച്ച സംസ്ഥാന സെക്രട്ടറി കെ.ഗണേഷ് മുഖ്യഭാഷണം നടത്തി സിപി.വിജീഷ് കുമാർ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സുധീർ കുന്ദമംഗലം, പ്രവീൺ പടനിലം എന്നിവർ പ്രസംഗിച്ചു. വി .മുരളീധരൻ, പി.മോഹനൻ, പി.സിദ്ധാർത്ഥൻ, യദുരാജ്, സുഭദ്രൻ, സിബി, വിജു കടവ്, കെ.മനോജ് കുമാർ, ശ്രീരാജ് മുരളിക , ടി.എൻ.പ്രശാന്ത്, ബൈജു ഐ.ഐ.എം, സുകുമാരൻ കൊളാക്കണ്ടി എന്നിവർ പങ്കെടുത്തു.