img
കോ: ഓപ്പറേറ്റീവ് പെൻഷനേഴ്സ് അസോസിയേഷൻ ധർണ്ണ ഡെപ്യുട്ടി മേയർ സി പി മുസാഫർ ഉദ്ഘാടനം ചെയ്യുന്നു

വടകര: പെൻഷൻ പരിഷ്കരണ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയുക, ക്ഷാമബത്ത പുന:സ്ഥാപിക്കുക, ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കുക, പെൻഷൻ പദ്ധതി കാലോചിതമായി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള കോ ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി. കോഴിക്കോട് കോർപ്പറേഷൻ ഡെ.മേയർ സി.പി. മുസാഫർ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി എൻ. സുബ്രമണ്യൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡന്റ് ബാലകൃഷ്ണൻ കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.രാഘവൻ സ്വാഗതം പറഞ്ഞു. എം .ഗോപാലകൃഷ്ണൻ, ഇ. സുനിൽകുമാർ, കെ.പി. അജയകുമാർ എന്നിവർ പ്രസംഗിച്ചു.