 
കൊയിലാണ്ടി: പ്രൈമറി കോ ഓപ്പറേറ്റീവ് അസോസിയേഷൻ ജില്ലാ സമ്മേളനം ചേമഞ്ചേരി ബാങ്ക് ഓഡിറ്റോറിയത്തിൽ കൺസ്യൂമർഫെഡ് ചെയർമാൻ എംമെഹബൂബ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ.ജിസി പ്രശാന്ത്കുമാർ അദ്ധ്യക്ഷത വഹിച്ചു. മനയത്ത് ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി.കെ ദിവാകരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഉള്ളൂർ ദാസൻ, ടിപി ശ്രീധരൻ തുടങ്ങിയവർ പ്രസംഗിച്ചു. സി അശ്വനിദേവ് സ്വാഗതവും കെ .രവീന്ദ്രൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: അഡ്വ: ജി പ്രശാന്ത് കുമാർ (പ്രഡിഡന്റ്), പി .എം .തോമസ് , കെ. നൗഷാദ് (വൈസ് പ്രസിഡന്റുമാർ). പി .കെ. ദിവാകരൻ (സെക്രട്ടറി).സി .അശ്വനിദേവ്, മൊയ്തീൻകോയ ടി എ, വി ദിനേശൻ (ജോ.സെക്രട്ടറിമാർ), ഒള്ളൂർ ദാസൻ (ട്രഷറർ).