രാമനാട്ടുകര : രാമനാട്ടുകര നഗരസഭ , കുടുംബശ്രീ ഇസാഫ് ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി നഗരസഭയിലെ വനിതാ സംരംഭകരുടെ ഉത്പന്ന പ്രദർശനവും വിൽപ്പനയും ആരംഭിച്ചു. 23ന് സമാപിക്കും. വിവിധ ഡിവിഷനുകളിൽ നിന്നായി പത്തോളം സംരംഭകരാണ് വിപണന മേളയിൽ പങ്കെടുക്കുന്നത്. നഗരസഭ ചെയർപേഴ്സൺ ബുഷറ റഫീഖ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി എം. പുഷ്പ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.നദീറ, കൗൺസിലർ അൻവർ സാദിക്ക്, ഇസാഫ് സീനിയർ പ്രോജക്ട് കോ ഓർഡിനേറ്റർ, കെ. സബിൻ ഇസാഫ് ബാങ്ക് ഹെഡ് എൻ വി നിഖില തുടങ്ങിയവർ പ്രസംഗിച്ചു. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ഷാജിലത സ്വാഗതവും കെ.പ്രമീള നന്ദിയും പറഞ്ഞു.