 
രാമനാട്ടുകര: പരുത്തിപ്പാറ വായനശാലയും കോഴിക്കോട് നാഷണൽ ഇൻഷ്വറൻസ് കമ്പനിയും സംയുക്തമായി പരുത്തിപ്പാറ വായനശാലയിൽ ഇൻഷ്വറൻസ് ബോധവത്ക്കരണ ക്ലാസ് നടത്തി. നഗരസഭ വൈസ് ചെയർമാൻ  കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ  ഫൈസൽ കണ്ണംപറമ്പ്  അദ്ധ്യക്ഷത വഹിച്ചു. നാഷണൽ ഇൻഷ്വറൻസ് കമ്പനി ഉപഹാരം സീനിയർ ഡിവിഷണൽ മാനേജർ കെ പ്രദീശനിൽ നിന്ന് പരുത്തിപ്പാറ വായനശാല പ്രതിനിധികളായ ശിവദാസൻ.വി.എൻ, ഗംഗാധരൻ. കെ എന്നിവർ ഏറ്റു വാങ്ങി. റാണിചന്ദ്ര, പ്രസീൽ ശശി, അരുൺ വേണുഗോപാൽ, അശ്വനി തുടങ്ങിയവർ ക്ലാസെടുത്തു. ശശീന്ദ്രനാഥ് കോടമ്പുഴ സ്വാഗതവും വായനശാല സെക്രട്ടറി കെ. ഗംഗാധരൻ നന്ദിയും പറഞ്ഞു.