d
ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് യൂണിയൻ ( സി ഐ ടി യു) മേപ്പയ്യൂർ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ സെക്രട്ടറി മനോജ് പരാണ്ടി ഉദ്ഘാടനം ചെയ്യുന്നു.

മേപ്പയ്യൂർ: മേപ്പയ്യൂർ ടൗണിൽ ട്രാഫിക് പരിഷ്കരണം നടപ്പിലാക്കണമെന്ന് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് യൂണിയൻ ( സി .ഐ. ടി. യു) മേപ്പയ്യൂർ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി മനോജ് പരാണ്ടി ഉദ്ഘാടനം ചെയ്തു. കെ .കെ. ഷിജു അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി സി .കെ .പ്രമോദ്, കെ. അഭിലാഷ്, വി .ഷൈജു, ഷിംന, കിരൺ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി സി. എം. സത്യൻ( പ്രസിഡന്റ്), കെ .പി .രജനീഷ് ( സെക്രട്ടറി), കെ. കെ .രാജേഷ്, വി .ബൈജു (വൈസ് പ്രസിഡന്റ്),രവീന്ദ്രൻ, കിരൺ (ജോ. സെക്രട്ടറി), കെ കെ ഷിജു ( ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു.