 
ബാലുശ്ശേരി: സർഗവേദി ബാലുശ്ശേരിയുടെ ആഭിമുഖ്യത്തിൽ മുണ്ടക്കൈ എൽ.പി സ്കൂളിനും വെള്ളാർമല യു.പി സ്കൂളിനും പുസ്തകങ്ങൾ വിതരണം ചെയ്തു. മേപ്പാടി ഗ്രാമപഞ്ചായത്ത് മെമ്പർ ജിതിൻ കണ്ടോത്ത് ഉദ്ഘാടനം ചെയ്തു. ഡോ. പ്രദീപ് കുമാർ കറ്റോട് അദ്ധ്യക്ഷത വഹിച്ചു. കെ.പി. മനോജ് കുമാർ, പൃഥ്വിരാജ് മൊടക്കല്ലൂർ, സനീഷ് പനങ്ങാട്, സുജിത്ത് എയിം, മേഴ്‌സി, ശാലിനി എന്നിവർ പ്രസംഗിച്ചു. മുണ്ടക്കൈ എൽ. പി സ്കൂൾ, വെള്ളാർമല യു. പി സ്കൂൾ വിദ്യാർത്ഥികൾക്കും പുസ്തകം വിതരണം ചെയ്തു. വെള്ളാർമല സ്കൂൾ പ്രധാനാദ്ധ്യാപകൻ (ഇൻചാർജ്) ഉണ്ണി സർഗവേദി പ്രസിഡന്റ് ഡോ. പ്രദീപ് കുമാർ കറ്റോടിൽ നിന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി.