sathi
മന്ത്രി മുഹമ്മദ് റിയാസ് മറീന ബീച്ച് ഉദ്ഘാടനം ചെയ്യുന്നു

ബേപ്പൂർ: ബേപ്പൂർ പുലിമൂട് സൗന്ദര്യവത്ക്കരണ പദ്ധതിയുടെ ഭാഗമായി ടൂറിസം വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 9.94 കോടി ചെലവഴിച്ച് നവീകരിച്ച മറീന ബീച്ചിൻ്റെ ഒന്നാം ഘട്ടം ഉദ്ഘാടനം പൊതുമരാമത്ത്,ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മേയർ ഡോ. ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ഡി. ഗിരിഷ് കുമാർ, ഫറോക്ക് എ.സി.പി എ.എം സിദ്ദീഖ്, ഗിരിജ, തോട്ടുങ്ങൽ രജനി, സുരേഷ് കൊല്ലരത്ത്, ഷമീന, വാടിയിൽ നവാസ്, ഷെമീന, ഡോ. നിഖിൽ ദാസ്, രാധാഗോപി, സലീം പാടത്ത്, സത്യജിത്ത് ശങ്കർ എന്നിവർ പങ്കെടുത്തു. പി സുമിയത്ത് എഴുതിയ മഴയിലും പൊള്ളുന്ന ജീവിതങ്ങൾ എന്ന പുസ്തകത്തിൻ്റെ പ്രകാശനവും മന്ത്രി റിയാസ് നിർവഹിച്ചു