വടകര: ഓർക്കാട്ടേരി റോട്ടറി ക്ലബ് സാമ്പത്തിക വികാസവും സാമൂഹ്യ വികസനവും പദ്ധതിയിൽ എടച്ചേരി പൊലീസ് സ്റ്റേഷനിലേക്ക് ഫർണിച്ചറുകൾ സമ്മാനിച്ചു. സ്റ്റേഷനിൽ ചേർന്ന ചടങ്ങിൽ റോട്ടറി പ്രസിഡന്റ് മനോജ് നാച്ചുറൽ സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ ധനഞ്ജയദാസിനു ഫർണിച്ചറുകൾ കൈമാറി.രവീന്ദ്രൻ ചള്ളയിൽ, വി.കെ ബാബുരാജ്, ശിവദാസ് കുനിയിൽ, രവീന്ദ്രൻ കോമത്ത്, വിവേകാനന്ദൻ പി, ശ്രീനിവാസൻ കെ, രവീന്ദ്രൻ പട്ടറത്ത്, എ. കെ. രാജേഷ് കുമാർ, രമേഷ് ബാബു പി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.