sathi
ആദരവ്

ബേപ്പൂർ : ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ഒന്നര വയസുകാരി ആമിയെ ( അലവ് ബൈസ സഹദ് )സി.പി.ഐ ബേപ്പൂർ ടൗൺ ബ്രാഞ്ച് അനുമോദിച്ചു. ഒരേ സമയം വിവിധ പക്ഷി മൃഗാദികളുടെയും പഴ വർഗങ്ങളുടെയും പച്ചക്കറിയുടെയും പേര് പറയുക, വിവിധ സംഗീത ഉപകരണങ്ങളുടെ ശബ്ദം അനുകരിക്കുക, ഡാൻസ് എന്നിവയിൽ കാണിക്കുന്ന പ്രായത്തിൽ കവിഞ്ഞ മികവിനാണ് റെക്കോഡ് ലഭിച്ചത്. സി.പി. ഐ മണ്ഡലം അസി.സെക്രട്ടറി റിയാസ് അഹമ്മദ്‌ എ ടി ഉപഹാരം നൽകി. സി.പി.ഐ ബേപ്പൂർ ലോക്കൽ സെക്രട്ടറി പി.പീതാംബരൻ, കെ.പി. ഹുസൈൻ, ബഷീർ എ.വി, അഷ്‌റഫ്‌.കെ എന്നിവർ പങ്കെടുത്തു. മാമന്റക്കത് അഫ്ന-സഹദ് ദമ്പതികളുടെ മകളാണ്.