heart
ഹൃദ്രോഗ നിർണയ ക്യാമ്പ്

കുറ്റ്യാടി: നന്മചാരിറ്റബിൾ ട്രസ്റ്റും കോഴിക്കോട് മെയ്ത്ര ഹോസ്പിറ്റലും ചേർന്ന് സൗജന്യ ഹൃദ്രോഗ നിർണയ ക്യാമ്പ് 22ന് രാവിലെ പത്ത് മുതൽ ഒരു മണി വരെ നടക്കും. കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോഴിക്കോട് ബ്രാഞ്ച് പ്രസിഡന്റ് ഡോ.രാജു ബലറാം മുഖ്യാതിഥിയാവും. വാർത്താ സമ്മേളനത്തിൽ നന്മ ചെയർമാൻ ജമാൽ കണ്ണോത്ത്, ജനറൽ സെക്രട്ടറി ഉബൈദ് വാഴയിൽ, ക്യാമ്പ് ഡയറക്ടർ കെ.ബഷീർ, കൺവീനർമാരായ സമീർ പൂവതിങ്കൽ, കെ.യൂനുസ്, വൈസ് ചെയർമാൻ കിണറ്റുംകണ്ടി അമ്മത്, പുഞ്ചങ്കണ്ടി അസീസ്, മെയ്ത്ര ഹോസ്പിറ്റൽ അസി. മാനേജർ മുഹമ്മദ് റാഷിദ്, ശ്രീജിത്ത്, നന്ദു കൃഷ്ണ എന്നിവർ അറിയിച്ചു. വിവരങ്ങൾക്ക് ഫോൺ: 9745 100 109, 9048 499 622, 9846 407 560.