 
മുക്കം: കാരമൂല സ്വലാഹ് നഗർ മഹല്ല് സംഗമവും പ്രഭാഷണവും ഇന്നും നാളെയും നടക്കുമെന്ന് അധികൃതർ അറിയിച്ചു. 22 ന് വൈകിട്ട് 7ന് മഹല്ല് ഖത്തീബ് അംജദ് ഖാൻ റശീദി ഉദ്ഘാടനം ചെയ്യും. മഹല്ല് ജനറൽ സെക്രട്ടറി ഒ. ശറഫുദ്ദീൻ അദ്ധ്യക്ഷത വഹിക്കും. 22 ലെ മഹല്ല് സംഗമം സലാം ഫൈസി മുക്കം ഉദ്ഘാടനം ചെയ്യും.അബ്ദു തരിപ്പയിൽ അദ്ധ്യക്ഷത വഹിക്കും. സെമിനാറിൽ വിവിധയാളുകൾ പങ്കെടുക്കും. കലാപരിപാടികൾ, ഖിറാഅത്ത്, ക്വിസ്, പാചക മത്സരം, മെമ്മറി ടെസ്റ്റ് എന്നിവയും ഉണ്ടാകും. വാർത്താസമ്മേളനത്തിൽ കീലത്ത് അബ്ദുസ്സലാം ഹാജി, ജ. ഒ.ശറഫുദ്ദീൻ, പി.ശിഹാബ്, അംജദ് ഖാൻ റശീദി എന്നിവർ പങ്കെടുത്തു.