img20241220
ദക്ഷിണ പൂർവ്വ മേഖല ചാമ്പ്യൻഷിപ്പ് ലിൻ്റാേജാസഫ് എം.എൽ.എ മണാശ്ശേരി ഓർഫനേജ് കോളേജിൽ ഉദ്ഘാടനം ചെയ്യുന്നു

മുക്കം: കാലിക്കറ്റ് സർവകലാശാലയിൽ നടക്കുന്ന അഖിലേന്ത്യ അന്തർ സർവകലാശാല ദക്ഷിണ പൂർവ മേഖല പുരുഷ വിഭാഗം ഫുട്ബോൾ ചാമ്പ്യൻഷിപ്പ് പൂൾ ഡി മത്സരങ്ങൾക്ക് എം.എ.എം.ഒ ബിബിഎം സ്പോട്ട്ലാൻറ് ടർഫിൽ തുടക്കമായി. ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വി. മരക്കാർ ഹാജി അദ്ധ്യക്ഷത വഹിച്ചു. ഇ.പി അബ്ദുറഹിമാൻ മുഖ്യാഥിതിയായി. പി.ടി ബാബു, ബിജുന മോഹനൻ, വി. അബ്ദുള്ള കോയ ഹാജി, വി മോയി ഹാജി, വി അബ്ദുറഹിമാൻ, വി ഹസൻ ഹാജി, റസാഖ് കൊടിയത്തൂർ, ഡോ. അജ്മൽ മുഈൻ, വി അഷ്‌റഫ്‌, മിലാൻ ബിജു, ബഷീർ തട്ടാഞ്ചേരി, ഡോ. മുജീബുറഹിമാൻ, ബന്ന ചേന്ദമംഗലൂർ, പി എം വീരാൻ കുട്ടി, നിഹാൽ ഉമ്മർ എന്നിവർ പ്രസംഗിച്ചു. 24 വരെ നീണ്ടു നിൽക്കുന്ന ചാമ്പ്യൻഷിപ്പിൽ ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കർണാടകം, കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്ന് 22 ടീമുകൾ മത്സരിക്കും.