1
വൈദ്യതി ചാർജ് വർദ്ധനവിനെതിരെ ​പയ്യോളി ബ്ലോക്ക് കോൺഗ്രസ് കമ്മിട്ടിസംഘടിപ്പിച്ച ​ മാർച്ചും ധർണ്ണയും ഡി​.സി.സി ജനറൽ സിക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ​ചെയ്യുന്നു​.

പയ്യോളി​: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ​വൈദ്യതി ചാർജ് വർദ്ധനവിനെതിരെ ​പയ്യോളി ​ കെ.എസ്.ഇ.ബി ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചു. മാർച്ച് ​​ഡി​.സി.സി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു. ​കെ.ടി വിനോദൻ അദ്ധ്യക്ഷത വഹിച്ചു. ​മഠത്തിൽ നാണു, പടന്നയിൽ പ്രഭാകരൻ,ഇ കെ ശീതൽ രാജ്, പുത്തുക്കാട്ട് രാമകൃഷ്ണൻ, കെ.പി രമേശൻ, മുജേഷ് ശാസ്ത്രി, കിഴക്കയിൽ രാമകൃഷ്ണൻ, ജയചന്ദ്രൻ തെക്കെക്കുറ്റി, അഡ്വ.സമീർ ബാബു, പ്രേമബാലകൃഷ്ണൻ,കെ ടി രാജിവൻ, മനോജ് എൻ.എം പ്രസംഗിച്ചു​. പി.എൻ അനിൽകുമാർ, കാരങ്ങോത്ത് രാമചന്ദ്രൻ, ആർ.പി ഗിരിഷ്കുമാർ, ആർ നാരായണൻ, മായനാരി ബാലകൃഷ്ണൻ , ആർ​.ടി​.ജാഫർ നേതൃത്വം നൽകി​.