munda-1
മുള്ളൻകൊല്ലി സെന്റ് തോമസ് എ.യു.പി സ്‌കൂളിൽ ഒരുക്കിയ പുൽക്കൂട്

പുൽപ്പള്ളി: ഉരുളെടുത്ത ഗ്രാമം ദുരന്തത്തിന്റെ ഇന്നലകൾ മറന്ന് പ്രത്യാശയുടെ പുൽക്കൂടൊരുക്കി കാത്തിരിക്കുകയാണ് ക്രിസ്മസ് രാവിനായി. മുള്ളൻകൊല്ലി സെന്റ് തോമസ് എ.യു.പി സ്‌കൂളിലും വെള്ളാർമല സ്‌കൂളിലും കുട്ടികളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പുൽക്കൂട്ടിൽ തെളിഞ്ഞത് ചൂരൽമല, മുണ്ടക്കൈ ദുരന്തത്തിന്റെ നേർ ചിത്രം. കഴിഞ്ഞ വർഷം വെള്ളരിമല സ്‌കൂളിൽ ക്രിസ്മസ് ആഘോഷിച്ച 29 കുട്ടികൾ ഇന്നില്ല. അവർക്കുള്ള പ്രണാമമായിട്ടാണ് പുൽക്കൂട് നിർമ്മിച്ചത്. 2 സെന്റ് സ്ഥലത്താണ് വലിയ പുൽക്കൂട് നിർമ്മിച്ചിരിക്കുന്നത്. ചൂരൽമല , മുണ്ടക്കൈ ടൗണും, സൂചിപ്പാറ വെള്ളച്ചാട്ടവും വെള്ളരിപ്പുഴയുമൊക്കെ പുൽക്കൂട്ടിൽ ചിത്രീകരിച്ചിട്ടുണ്ട്. കുട്ടികളുടെയും അദ്ധ്യാപകരുടേയും നേതൃത്വത്തിൽ ഒരാഴ്ചകൊണ്ടാണ് പുൽക്കൂടിന്റെ പണി പൂർത്തിയാക്കിയത്. പ്രധാനാദ്ധ്യാപിക മിനി ജോൺ, ആന്റണി എം.എം,സനിൽ പി.എ, ബിനിഷ റോബിൻ, ജോയിസ് ജോസഫ്, അനീറ്റ കെ.പി, ധന്യ സഖറിയാസ് ,അനറ്റ് ആൻ ജോബിസൺ, അലൻ സി തോമസ്, തുടങ്ങിയവർ നേതൃത്വം നൽകി.