കുറ്റ്യാടി: ഭാഷാ ശ്രീ സാഹിത്യ പുരസ്കാരം നേടിയ പി. രാധാകൃഷ്ണൻ മാസ്റ്റർക്ക് വേളം പൗരാവലി സ്നേഹാദരവ് നൽകി. കെ.പി.കുഞ്ഞമ്മദ് എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ.കെ. മനോജൻ അദ്ധ്യക്ഷത വഹിച്ചു. വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയീമ കുള മുള്ളതിൽ പുരസ്കാര ജേതാവിനെ ആദരിച്ചു.രമേശ് കാവിൽ സാംസ്കാരിക പ്രഭാഷണം നടത്തി. നാസർ കക്കട്ടിൽ പുസ്തക പരിചയം നടത്തി. സി.എം യശോദ, കെ.സി ബാബു ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനിഷ പ്രദീപൻ, പി.വത്സൻ, സി രാജീവൻ,പി.പി.ദിനേശൻ, കെ.എം രാജൻ, എം.സിദ്ധിഖ്, വാസു തയ്യിൽഎന്നിവർ പ്രസംഗിച്ചു. തുടർന്ന് കവിയരങ്ങും നടന്നു.