 
കൊയിലാണ്ടി: കാരയാട് സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിന്റെ ധനശേഖരണാര്‍ത്ഥം 26 മുതല്‍ 31 വരെ പ്രൊഫഷണല്‍ നാടക രാവ് സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
26ന് വൈകീട്ട് അഞ്ചിന് വനം വന്യ ജീവി മന്ത്രി എ.കെ.ശശീന്ദ്രന്‍ നാടക രാവ് ഉദ്ഘാടനം ചെയ്യും. രാത്രി ഏഴ് മണിയ്ക്ക് മിഠായി തെരുവ് നാടകം അരങ്ങേറും. 27ന് രാത്രി ചിറക്, 28ന് മുച്ചീട്ട് കളിക്കാരന്റെ മകള്‍, 29ന് അപ്പ, 30ന് ഉത്തമന്റെ സങ്കീര്‍ത്തനം,31ന് ഗസല്‍ നിലാ നടക്കും.സമാപന സമ്മേളനം ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ വി.എം.ഉണ്ണി,ഒ.കെ.ബാബു, എം.സി.കുഞ്ഞിരാമന്‍, വി.കെ.ബൈജു, അനില്‍ കോളിയോട്ട്, എം.ബീന എന്നിവര്‍ പങ്കെടുത്തു.