inauguaration-
എൻ എസ് എസ് സപ്തദിന ക്യാമ്പ് ജില്ലാതല ഉദ്ഘാടനം മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിക്കുന്നു

കോഴിക്കോട്: എൻ.എസ്.എസ് സപ്തദിന ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം വനം, വന്യജീവി മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിച്ചു. സെന്റ് ജോസഫ്സ് ആംഗ്ലോ ഇൻഡ്യൻ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ ജി.യു.പി സ്‌കൂൾ ഈസ്റ്റ് നടക്കാവിൽ സംഘടിപ്പിച്ച ക്യാമ്പിൽ കോർപ്പറേഷൻ കൗൺസിലറും പി.ടി.എ പ്രസിഡന്റുമായ വരുൺ ഭാസ്‌കർ അദ്ധ്യക്ഷത വഹിച്ചു. ഡോ. എ.കെ അബ്ദുൽ ഹക്കീം, ഡോ. സിസ്റ്റർ എ.സി നീത, എം.കെ ഫൈസൽ, ബിന്ദു ജോസഫ്, സിസ്റ്റർ സോണി തോമസ്, ദിയ ബൈജു, വി ഹരീഷ്, കെ എൻ റഫീഖ്, സിസ്റ്റർ അഞ്ജലി, കെ എസ് ബിന്ദു, അബ്ദുൽ അസീസ് ,ക്ലിന്റൺ തോമസ് നെറ്റോ എന്നിവർ പ്രസംഗിച്ചു.