 
കോഴിക്കോട്: അടിക്കടിയുള്ള ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് കെ.പി.എസ്.ടി.എ റവന്യൂ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഡി.ഡി.ഇ ഓഫീസ് മാർച്ച് നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് മാർച്ച് ഉദ്ഘാടനം ചെയ്തു. ചോദ്യപേപ്പർ ചോർച്ച തുടർക്കഥയാകുന്ന സാഹചര്യത്തിൽ ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി ശിക്ഷാനടപടികൾ ഉടൻ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ടി.ടി ബിനു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഇ. കെ സുരേഷ്,എം കൃഷ്ണമണി, പി.എം ശ്രീജിത്ത്, ടി.അശോക് കുമാർ, ടി.ആബിദ്, സജീവൻ കുഞ്ഞോത്ത്, പി രാമചന്ദ്രൻ, ഷാജു.പി.കൃഷ്ണൻ, ടി.കെ പ്രവീൺ, ടി.സി സുജയ എന്നിവർ പ്രസംഗിച്ചു.