mt-vasudevan-nair

കോഴിക്കോട്: എം.ടി.വാസുദേവൻ നായർ മരുന്നുകളോട് പ്രതികരിക്കുന്നതായി ബേബി മെമ്മോറിയൽ ആശുപത്രി അധികൃതർ ഇന്നലെ പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. വിദഗ്ദ്ധ ഡോക്ടർമാരുടെ പ്രത്യേക സംഘം എം.ടിയുടെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണ്. ഈ മാസം 15നാണ് വാർദ്ധക്യസഹജമായ അസുഖത്താൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെയോടെ ആരോഗ്യനില വഷളായി. ഹൃദയസ്തംഭനവുമുണ്ടായി. ആലങ്കോട് ലീലാകൃഷ്ണൻ, അബ്ദുൾ സമദ് സമദാനി, സംവിധായകൻ ജയരാജ്, നിർമാതാവ് സുരേഷ് കുമാർ, നടൻ വി.കെ. ശ്രീരാമൻ തുടങ്ങിയവർ ഇന്നലെ എം.ടിയെ ആശുപത്രിയിൽ സന്ദർശിച്ചു.