
സുൽത്താൻബത്തേരി: മുസ്ലിം വർഗീയ ചേരിയുടെ ദൃഢമായ പിന്തുണയില്ലെങ്കിൽ രാഹുൽഗാന്ധിയോ പ്രിയങ്കയോ വയനാട്ടിൽ നിന്ന് ഡൽഹിയിലെത്തില്ലായിരുന്നെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ. പ്രിയങ്കാ ഗാന്ധിയുടെ ഘോഷയാത്രകളുടെ മുന്നിലും പിന്നിലും ന്യൂനപക്ഷ വർഗീയതയിലെ ഏറ്റവും മോശപ്പെട്ട തീവ്ര വർഗീയ ഘടകങ്ങൾ ഉണ്ടായിരുന്നു. കേരളത്തിന്റെ പുരോഗമന അടിത്തറയെ തകർക്കുകയെന്ന രാഷ്ട്രീയത്തിന്റെ നേതൃസ്ഥാനീയരായിട്ടാണ് ഇവർ ഒത്തുപോയതെന്നും സി .പി .എം വയനാട് ജില്ലാ സമ്മേളന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് വിജയരാഘവൻ പറഞ്ഞു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. വി.സഹദേവൻ അദ്ധ്യക്ഷത വഹിച്ചു.