 
കോഴിക്കോട്: കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) നടത്തുന്ന അമൃതകിരണം മെഡി ക്വിസ് ഡിസംബർ 29 ന് കോഴിക്കോട് ഐ എം എ ഹാളിൽ നടക്കും. രണ്ടു വിദ്യാർത്ഥികൾ അടങ്ങുന്ന ഒരു ടീമായാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. ഒരു വിദ്യാലയത്തിൽ നിന്നും ഒരു രജിസ്ട്രേഷൻ നടത്താം. ജില്ലാതലത്തിൽ വിജയിക്കുന്ന ടീമിനെ ജനുവരി 18ന് കുമരകത്ത് നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുപ്പിക്കും. ക്വിസ് മത്സരത്തിനുള്ള രജിസ്ട്രേഷൻ സൗജന്യമാണ്. വിജയികൾക്ക് ആകർഷകമായ ക്യാഷ് പ്രൈസുകൾ നൽകും. പങ്കെടുക്കുന്നവർ ഡിസംബർ 25നു മുമ്പ് ഗൂഗിൾ ഫോം വഴി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. ലിങ്ക്: https://forms.gle/5BFK7zCNmsuN43jY8