img
വാക്ഭടാനന്ദ പാർക്കിൽ യുവധാര പുസ്തകോത്സവം പി.സി ഷൈജു യുവ കവിയിത്രി വൈഷ്ണവിക്ക് നല്കി ഉദ്ഘാടനം ചെയ്യുന്നു

വടകര: ഡി.വൈ.എഫ്.ഐ ഒഞ്ചിയം ബ്ലോക്ക് യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റ് ആരംഭിച്ചു. ടി.സി സ്മാരക സ്പോർട്സ് കോംപ്ളക്സ് ഒഞ്ചിയത്ത് കഥാ രചന, കവിതാ രചന , ഉപന്യാസം , ക്വിസ് മത്സരം കവിതാ പാരായണം വിപ്ലവ ഗാനാലാപന മത്സരം എന്നിവ നടന്നു. നാദാപുരം റോഡിലെ വാഗ്ഭാനന്ദ പാർക്കിൽ പുസ്തകോത്സവം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.സി ഷൈജു ആദ്യ പുസ്തകം ബിനീഷ് യുവ കവയത്രി വൈഷ്ണവിക്ക് നൽകി ഉദ്ഘാടനം ചെയ്തു. ഷനൂപ് കെ.കെ അദ്ധ്യക്ഷത വഹിച്ചു. കെ ഭഗീഷ് , കെ.എം സത്യൻ, വൈഷ്ണവി, അതുൽ ബി മധു, ബ്രിജിത് ബാബു പ്രസംഗിച്ചു.