കോഴിക്കോട്: കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എം.ടി. വാസുദേവൻ നായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും വലിയ പുരോഗതിയെന്ന് പറയാനാവില്ലെന്ന് ഡോ. രഘുറാം പറഞ്ഞു. രാവിലെ കണ്ണു തുറക്കുകയും സംസാരിക്കാൻ ശ്രമിക്കുകയും ചെയ്തു. അങ്ങനെ നോക്കുമ്പോൾ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് പറയാനാവും. ഈ മാസം 15നാണ് എം.ടിയെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിൽ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തിലാണ് ഇപ്പോഴും.