 
ബേപ്പൂർ: ബേപ്പൂർ ഗവ: ഹയർ സെക്കൻഡറി സ്ക്കൂൾ എൻ.എസ്.എസ് സപ്ത ദിന സഹവാസ ക്യാമ്പ് 2024 റീജിയണൽ തല ഉദ്ഘാടനം സംഘടിപ്പിച്ചു. ഫറോക്ക് ജി.ജി.വി.എച്ച്.എസ്.എസിൽ നടന്ന ക്യാമ്പ് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ചു. 'ലഹരി വിരുദ്ധവും സാമൂഹ്യ പ്രതിബദ്ധതയും' സന്ദേശവും മന്ത്രി കൈമാറി. ഫറോക്ക് നഗരസഭ ചെയർമാൻ എൻ.സി അബ്ദുൽ റസാഖ് അദ്ധ്യക്ഷനായി. ആയിഷ നൗറിൻ ത്രെഡ് ആർട്ടിൽ നിർമിച്ച മന്ത്രിയുടെ രേഖാചിത്രം കൈമാറി.കെ.വി ഷിജു, കമറു ലൈല,ഫൈസൽ എം.കെ, ബിജു കുട്ടൻ ,ബിലിഷ ,സന്തോഷ് കുമാർ കെ.വി, ടി.പി മനോജ്, പി.ടി നസീമ എന്നിവർ പ്രസംഗിച്ചു.