pa
കുട്ടികളുടെ പാർക്കിൽ സ്ഥാപിച്ച കളിയുപകരണങ്ങൾ

സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി ടൗൺ സ്‌ക്വയർ മോടി പിടിപ്പിക്കുന്നതിന്റെ ഭാഗമായി കുട്ടികൾക്കുള്ള കളിയുപകരണങ്ങൾ പാർക്കിൽ സജ്ജീകരിച്ചെങ്കിലും ഉദ്ഘാടനം നീണ്ടുപോകുന്നു. ഇത്തവണത്തെ ക്രിസ്‌മസ് ആഘോഷത്തിന് കുട്ടികൾക്ക് പാർക്കിലെത്തിയാൽ കളിക്കാനാകുമോ എന്ന കര്യത്തിൽ സംശയമാണ്. പുതിയ കളിയുപകരണങ്ങൾ കുട്ടികൾക്കായി തുറന്ന് നൽകണമെന്ന ആവശ്യവും ഉയർന്നു. ടൗൺ സ്‌ക്വയറിൽ നേരത്തെ കുട്ടികളുടെ കളിയുപകരണങ്ങൾ ഉണ്ടായിരുന്നെങ്കിലും അത് പേരിന് മാത്രമായി സിസോയും ഊഞ്ഞാലും,സ്ലെയിഡും മാത്രമായിരുന്നു. പിന്നീടാണ് ഓപ്പൺ ജിമ്മിനായി ഉപകരണങ്ങളും കുട്ടികൾക്കായി കൂടുതൽ കളിയുപകരണങ്ങളും എത്തിയത്. ഇതിന്റെ ഫിറ്റിംഗ്സുകൾക്കുവേണ്ടി പാർക്കിന്റെ പ്രവർത്തനം ഭാഗികമായി മാത്രമെ ഉണ്ടായിരുന്നുള്ളു. 2 കോടി രൂപ ചെലവിലാണ് ജിം, ചിൽഡ്രൻസ് കളിയുപകരണങ്ങൾ പാർക്കിൽ സ്ഥാപിച്ചിരിക്കുന്നത്. കുട്ടികളുടെ ബോട്ടിംഗിനും മറ്റുമായി രണ്ട് കുളങ്ങളാണ് നിർമ്മിച്ചുകൊണ്ടിരിക്കുന്നത്. കുളങ്ങൾ ഉൾപ്പെടെയുള്ളവയുടെ നിർമ്മാണം ഇനിയും പൂർത്തീകരിക്കാനുണ്ടെങ്കിലും മറ്റ് കളിയുപകരണങ്ങൾ ഫിറ്റ് ചെയ്തുകഴിഞ്ഞിരുന്നു. ക്രിസ്‌മസ് അവധിക്കാലം കഴിയുന്നതിന് മുമ്പെങ്കിലും ഇത് തുറന്ന് കൊടുക്കാൻ കഴിഞ്ഞെങ്കിൽ മാത്രമെ ഈ അവധിക്കാലം ആഘോഷിക്കാൻ കഴിയു.


കുട്ടികളുടെ പാർക്കിൽ സ്ഥാപിച്ച കളിയുപകരണങ്ങൾ