jose
ഫാ. ജോസ് കണ്ടത്തിക്കുടി

കൽപ്പറ്റ: ഫാ. ജോസ് കണ്ടത്തിക്കുടി നിര്യാതനായി (79 ) നിര്യാതനായി. ജോൺ -ത്രേസ്യാക്കുട്ടി ദമ്പതികളുടെ മകനായി തോട്ടക്കരയിലായിരുന്നു ജനനം. 1971 മാർച്ച് 27ന് വത്തിക്കാനിൽ വച്ചാണ് അച്ചൻ തിരുപ്പട്ടം സ്വീകരിച്ചത്. 1973ൽ മാനന്തവാടി രൂപതയുടെ മണിമൂളി ഇടവകയിൽ അസിസ്റ്റന്റ് വികാരിയായിരുന്നു തുടക്കം. മാനന്തവാടി രൂപതയിലെ പാറത്തോട്, കൽപ്പറ്റ, ചാരിറ്റി, ഒലിവുമല, എടപ്പെട്ടി, കൂനൂർ, ബർളിയാർ, അറവങ്കാട് ഇടവകകളുടെയും ചിക്കാഗോയിലെയും ന്യൂയോർക്കിലെയും സെന്റ് തോമസ് ഇടവകകളുടെയും ന്യൂ ജഴ്സിയിലെ സീറോ മലബാർ കാത്തലിക് മിഷന്റെയും സ്ഥാപകനായിരുന്നു. വിദേശത്ത് വിശ്രമജീവിതം നയിക്കുകയായിരുന്നു. സംസ്‌കാരം ന്യൂയോർക്കിലെ സെന്റ് തോമസ് ഇടവകയിൽ.