sathi
ബ്രെയിൻ ലിപി എഴുത്ത്, വായന മത്സരം മുൻ എംഎൽ എ വി കെ സി മമ്മദ് കോയ ഉദ്ഘാടനം ചെയ്യുന്നു

ബേപ്പൂർ: കാഴ്‌ച ശക്തി പരിമിതർക്കായി സംസ്ഥാനതല ബ്രെയിൽ എഴുത്ത് വായന മത്സരം സംഘടിപ്പിച്ചു. മീഞ്ചന്ത ജി.വി.എച്ച്. എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മത്സരം മുൻ എം.എൽ.എ, വി.കെ.സി മമ്മദ് കോയ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് റോട്ടറി ക്ലബ്ബ് സൈബർ സിറ്റി പ്രസിഡൻ്റ് സക്കീർ ഹുസൈൻ മുല്ലവീട്ടിൽ അദ്ധ്യക്ഷനായി. കേരള ഹെഡറേഷൻ ഓഫ് ദി ബ്ലൈന്റ്റ് കോഴിക്കോട് ജില്ല കമ്മിറ്റി , റോട്ടറി ക്ലബ് സൈബർ സിറ്റി 3204,വട്ടക്കിണർ മുസ്ലിം ലീഗ് റിലീഫ് കമ്മിറ്റി, മീഞ്ചന്ത ജി.വി.എച്ച്.എസ്.എസ് നന്മ ക്ലബ്, പി.ടി.എ കമ്മിറ്റി എന്നിവരുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. കെ.എഫ്.ബി സംസ്ഥാന വൈ:പ്രസിഡന്റ് വി.ലാൽജി കുമാർ ആമുഖ പ്രഭാഷണം നടത്തി. ഐഡിയ സ്റ്റാർ സിങ്ങർ സജ്‌ന തിരുവമ്പാടി മുഖ്യാതിഥിയായി. പി.ടി മുഹമ്മദ് മുസ്‌തഫ, സന്നാഫ് പാലക്കണ്ടി,എച്ച്.എച്ച് മസൂദ്, അബ്ദുൽ വഹാബ്, ഇ. വി ഈസക്കോയ, അഡ്വ :എ.വി അൻവർ, പി.ഷാജി , പി.ധനൽലാൽ ഷംഷാദ് ,ടി.ജഗദീഷ്, മൊയ്‌തീൻകോയ നേത്യത്വം നൽകി.