 
പയ്യോളി: ഇരിങ്ങൽ സർഗാലയ കേന്ദമായി മലബാറിൻ്റെ ടൂറിസം വികസനത്തിനായി 95 കോടി 34 ലക്ഷം രൂപയുടെ പദ്ധതി കേന്ദ്ര സർക്കാർ അനുവദിച്ചതായി സംസ്ഥാന ടൂറിസം മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇരിങ്ങൽ സർഗാലയ കലാ - കരകൗശല ഗ്രാമത്തിൽ രാജ്യാന്തര കരകൗശല മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രാജ്യസഭാ എം.പി പി.ടി ഉഷ അദ്ധ്യക്ഷത വഹിച്ചു. തീം വില്ലേജിൻ്റെയും അമ്യൂസ്മെൻ്റ് സോണിൻ്റേയും ഉദ്ഘാടനം പയ്യോളി നഗരസഭ വി.കെ അബ്ദുറഹിമാൻ, നബാർഡ് ക്രാഫ്റ്റ് സോൺ ഉദ്ഘാടനം നബാർഡ് കോഴിക്കോട് ജില്ലാ വികസന മാനേജർ വി രാകേഷ്, ജി.ഐ ക്രാഫ്റ്റ് ഹബിൻ്റെയും പുസ്തകോത്സവത്തിൻ്റെയും ഉദ്ഘാടനം തൃശൂർ കരകൗശല സേവന കേന്ദ്രം അസി. ഡയറക്ടർ ഡോ. സജി പ്രഭാകരൻ, കിഡ്സ് എൻ്റർടൈൻമെൻ്റ്, കാർട്ടൂൺ സോണുകളുടെ ഉദ്ഘാടനം പയ്യോളി നഗരസഭ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ മുഹമ്മദ് അഷ്‌റഫ് എന്നിവർ നിർവഹിച്ചു. മാനുവൽ ഉതുപ്പ്, സജീർ പടിക്കൽ, ടി.കെ രമേഷ് കുമാർ, എം.പി ഷിബു, കെ.ടി വിനോദൻ, കെ.ശശിധരൻ, മഠത്തിൽ അബ്ദുറഹ്മാൻ, എ.കെ ബൈജു, എസ്.വി റഹ്മത്തുള്ള, യു.ടി കരീം, കെ.കെ കണ്ണൻ, രാജൻ കൊളവിപ്പാലം, പാലേരി രമേശൻ, ടി.കെ രാജേഷ് എന്നിവർ പ്രസംഗിച്ചു.