ssss
മാനാഞ്ചിറ സ്‌ക്വയർ - ന്യൂ ഇയർ ലൈറ്റ് ഷോ

കോഴിക്കോട്: ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകി മാനാഞ്ചിറ ദീപങ്ങളാൽ അണിഞ്ഞൊരുങ്ങി. കൂറ്റൻ ദിനോസർ, മഞ്ഞു കരടി, ഗ്ലോബുകൾ, പിരമിഡുകൾ എന്നീ രൂപങ്ങളിലുള്ള അലങ്കാരങ്ങൾ ആരുടെയും മനസ് കീഴടക്കും. വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തിലാണ് വിവിധ രൂപത്തിലുള്ള അലങ്കാര ദീപങ്ങങ്ങൾ ഒരുക്കിയത്.അലങ്കാരം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉത്ഘാടനം ചെയ്തു. സ്റ്റീൽ രൂപങ്ങളിൽ വിളക്കുകൾ ഘടിപ്പിച്ചാണ് അലങ്കാരങ്ങൾ ഒരുക്കിയത്. പുതുവത്സര പിറവിവരെ ലൈറ്റുകൾ പ്രകാശിപ്പിക്കും. വിവിധ നിറങ്ങളിൽ ഒരുക്കിയ അലങ്കാരങ്ങൾ കാണാനും മാനാഞ്ചിറ സ്‌ക്വയർ കാണാനും സെൽഫിയെടുക്കാനുമായി ജനങ്ങൾ ഒഴുകി തുടങ്ങി.