കോഴിക്കോട്: ആഘോഷരാവുകൾ പൊലിപ്പിക്കാൻ മദ്യത്തിലും മയക്കുമരുന്നിലും മയങ്ങുന്നവർക്കേതിരേയും കച്ചവടം നടത്തുന്നവർക്കെതിരേയും കർശന നടപടികളുമായി പൊലീസും എക്‌സൈസ് വകുപ്പും. ക്രിസ്മസ് -പുതുവത്സരത്തോടനുബന്ധിച്ച് അനധികൃത മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗവും വിപണനവും തടയുന്നതിനായി ജില്ലയിൽ ജനുവരി നാലു വരെ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനം ശക്തമാക്കിയതായി അധികൃതർ.
എ.ഡി.എം. സി മുഹമ്മദ് റഫീഖിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാതല ജനകീയ കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. യോഗത്തിൽ അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ പി.എൽ.ഷിബു, ജനപ്രതിനിധികൾ, മദ്യനിരോധന സംഘടനാ ഭാരവാഹികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
സ്‌പെഷ്യൽ ഡ്രൈവിൽ
റെയ്ഡുകൾ
452 റെയ്ഡുകൾ
22 സംയുക്ത റെയ്ഡുകൾ (പൊലീസ് - 6, കോസ്റ്റൽ പൊലീസ് - 2, ഫോറസ്റ്റ് - 3, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് - 4, റവന്യൂ വകുപ്പ് -1, ഫുഡ് ആന്റ് സേഫ്റ്റി വകുപ്പ് - 6)
3109 വാഹന പരിശോധനകൾ
കേസുകൾ
105 അബ്ക്കാരി കേസുകൾ
20 എൻ.ഡി.പി.എസ് കേസുകൾ
247 കോട്പ ആക്ട് പ്രകാരമുള്ള കേസുകൾ
83 പ്രതികളെ അറസ്റ്റ് ചെയ്തു, ആറ് വാഹനങ്ങൾ പിടിച്ചെടു
ത്തു
ജില്ലയിലെ വിവിധ മേഖലകളിലായി സെപ്തംബർ അഞ്ചു മുതൽ ഇതുവരെ
2418 റെയിഡുകൾ
49 സംയുക്ത പരിശോധനകൾ.
477 അബ്കാരി കേസുകൾ
105 എൻ.ഡി.പി.എസ്. കേസുകൾ
1510 കോട്പ നിയമപ്രകാരമുള്ള കേസുകൾ
402 പ്രതികളെ അറസ്റ്റുചെയ്തു
221 ലിറ്റർ ചാരായം, 1304.530 ലിറ്റർ വിദേശമദ്യം, 744.075 ലിറ്റർ മാഹി വിദേശമദ്യം, 12898 ലിറ്റർ വാഷ്, 25.350 ലിറ്റർ ബിയർ, 15.500 ലിറ്റർ അനതികൃത മദ്യം, ഒരു കഞ്ചാവ് ചെടി, 22.417 കിലോ കഞ്ചാവ്, 1.366 ഗ്രാം എം.ഡി.എം.എ, മെത്താഫിറ്റമിൻ 268.748 ഗ്രാം, ട്രമഡോൾ 20.058 ഗ്രാം, വെള്ളി 1,11,480 ഗ്രാം, പുകയില ഉത്പ്പന്നങ്ങൾ 416.940 കിലോ, ഹാഷിഷ് ഓയിൽ 5.176 ഗ്രാം, മൊബൈൽഫോൺ 6 എണ്ണം, 5350 രൂപ, കോട്പ ഫൈൻ ഇനത്തിൽ 3,01,800 രൂപയും ഈടാക്കിയിട്ടുണ്ട്.
ഏഴ് ബാറുകൾ, രണ്ട് കള്ളുഷാപ്പുകൾ എന്നിവക്കെതിരെ നടപടി
വിവിധ അബ്കാരി, മയക്കുമരുന്ന് കേസുകളിലായി 27 വാഹനങ്ങളും പിടിച്ചെടുത്തു. 32 വാഹനങ്ങൾ സർക്കാരിലേക്ക് കണ്ടുകെട്ടി. രാസപരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ കള്ളിൽ സ്റ്റാർച്ചിന്റെ അംശം കണ്ടെത്തിയതിനെ തുടർന്ന് രണ്ട് കള്ള്ഷാപ്പുകൾക്കെതിരെ നിയമപരമായി നടപടി സ്വീകരിച്ചു. മദ്യത്തിന്റെ രാസപരിശോധനയിൽ നിർദ്ദിഷ്ട വീര്യത്തിന്റെ കുറവുവന്നതിന് ഏഴ് ബാറുകൾക്കെതിരെ നിയമനടപടി സ്വീകരിച്ചു.