s
സോഫ്റ്റ്ബോൾ

കുന്ദമംഗലം: കോഴിക്കോട് ജില്ലാ സോഫ്റ്റ് ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ 2024- 25 വർഷത്തെ ജില്ലാ സബ്‌ജൂനിയർ, സീനിയർ ചാമ്പ്യൻഷിപ്പ് 28ന് ചാത്തമംഗലം പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ നടക്കും. ജനുവരി ആദ്യവാരത്തിൽ പാലക്കാട് വെച്ച് നടക്കുന്ന സംസ്ഥാന സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട ജില്ലാ ടീമിനെ ഈ ചാമ്പ്യൻഷിപ്പിൽ തിരഞ്ഞെടുക്കും. താല്പര്യമുള്ള ക്ലബുകളും സ്ഥാപനങ്ങളും 500 രൂപ രജിസ്ട്രേഷൻ ഫീസ് അടച്ച് 26ന് വൈകീട്ട് 4 മണിക്ക് മുമ്പായി കേരള സോഫ്റ്റ്ബോൾ അസോസിയേഷന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത്, സെക്രട്ടറി ,ജില്ലാ സോഫ്റ്റ്ബോൾ അസോസിയേഷൻ , സ്പോർട്സ് കൗൺസിൽ മാനാഞ്ചിറ, കോഴിക്കോട് എന്ന വിലാസത്തിൽ അറിയിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.