കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. സമാപന സമ്മേളനം വനം വന്യജീവി മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അരിയിൽ അലവി അദ്ധ്യക്ഷത വഹിച്ചു. യു.സി രാമൻ, എൻ അബൂബക്കർ, എം.കെ നദീറ, ലിജി പുൽകുന്നുമ്മൽ, പി.കെ ഷറഫുദ്ദീൻ, പി കൗലത്ത്, ഖാലിദ് കിളിമുണ്ട, സി.വി സംജിത്, ഹംസ, എം.എം സുധീഷ് കുമാർ,എം ബാലസുബ്രഹ്മണ്യൻ, സുധീർ കുന്ദമംഗലം, എൻ. കേളൻ, എം സബീഷ്, ഭക്തോത്തമൻ എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ ചെയർമാൻ എൻ ഷിയോലാൽ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഗിരീഷ് നന്ദിയും പറഞ്ഞു.