 
കോഴിക്കോട്: കാലിക്കറ്റ് ന്യൂമിസ്‌മാറ്റിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഒമ്പതാമത് അഖിലേന്ത്യാ നാണയ - കറൻസി - മെഡൽ എക്‌സ്ബിഷൻ 'കാലിക്കറ്റ് കോയിൻ ഫെസ്റ്റ്' 27 മുതൽ 29 വരെ സുകൃതിന്ദ്ര കലാമന്ദിറിൽ നടക്കും. 27 ന് രാവിലെ 10 ന് എസ്.ബി.ഐ ഡെപ്യൂട്ടി ജനറൽ മാനേജർ സുരേഷ് വക്കിയിൽ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് നടക്കുന്ന സുവനീർ പ്രകാശനം മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. രാവിലെ 10 മുതൽ വൈകിട്ട് ഏഴു വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യം. വാർത്താസമ്മേളനത്തിൽ പ്രേമൻ പുതിയാപ്പിൽ, കെ. സൂരജ്, ഐ.സി.ആർ. പ്രസാദ്, ഗിന്നസ് എം.കെ. ലത്തീഫ് പങ്കെടുത്തു.