d
സംവാദം

കോഴിക്കോട്: ഈ മാസം 27 മുതൽ 29 വരെ നടക്കുന്ന ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് വൈകീട്ട് അഞ്ചിന് 'ആഘോഷങ്ങളുടെ കോഴിക്കോട്' എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കും. കടപ്പുറത്ത് നടക്കുന്ന സംവാദത്തിൽ മേയർ ഡോ. ബീന ഫിലിപ്പ്, കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെ.കെ.ഐ.എൽ) ചെയർമാൻ എസ്.കെ സജീഷ്, ഡോക്യുമെന്ററി സംവിധായകനും എഴുത്തുകാരനുമായ പ്രേംചന്ദ്, മാദ്ധ്യമപ്രവർത്തകൻ ഡി.കെ രാജേഷ് കുമാർ, സ്‌പോർട്സ് ജേർണലിസ്റ്റ് കമാൽ വരദൂർ എന്നിവർ സംവദിക്കും. എ.കെ അബ്ദുൽ ഹക്കീം മോഡറേറ്ററാവും. രാത്രി ഏഴു മണിക്ക് ഉസ്താദ് അഷ്റഫ് ഹൈദ്രോസ് ആൻഡ് ടീമിന്റെ സൂഫി ഗസൽ നൈറ്റ് അരങ്ങേറും.