കൊടിയത്തൂർ: ചെറുവാടി അൽ ബനാത്ത് ഇസ്ലാമിക് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിനികൾക്കുള്ള ബിരുദദാന ചടങ്ങ് നടത്തി. സർട്ടിഫിക്കറ്റ് വിതരണവും ബിരുദദാന പ്രഭാഷണവും ഡോ. എം അബ്ദുൽ അസീസ് ഫൈസി നിർവഹിച്ചു. പ്ലസ് ടു പഠനത്തോടൊപ്പം മതപഠനം പൂർത്തിയാക്കിയവർക്ക് ഫാളില ബിരുദവും ഡിഗ്രി പഠനം പൂർത്തിയാക്കിയവർക്ക് ഫളീല ബിരുദവും ശരീഅത്ത് പഠനം പൂർത്തിയാക്കിയവർക്ക് ഫാളിലിയ്യ ബിരുദവും റാങ്ക് നേടിയ വിദ്യാർത്ഥിനികൾക്ക് ഉപഹാരങ്ങളും നൽകി. അബ്ദുറസാഖ് അദ്ധ്യക്ഷത വഹിച്ചു. എം. അബ്ദുൽ ഗഫൂർ, കെ. ടി. അബ്ദുൽ ഹമീദ് ഹാജി, എം മുഹമ്മദ് കുണ്ടുങ്ങൽ, ജിംഷാദ്, ഉമൈർ ബുഖാരി, ഷറഫുദ്ദീൻ സഖാഫി എരഞ്ഞിമാവ് പ്രസംഗിച്ചു.