മുക്കം: ക്വാറി ഉത്പ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് ഉടമകൾ പിൻമാറണമെന്ന് പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ തിരുവമ്പാടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു ഉദ്ഘാടനം ചെയ്തു. പി. പി. പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ റസാക്ക് , ടി.സി രമേശൻ, സലാം ഓമശ്ശേരി,എം.ബിജു, രാജൻ മണാശ്ശേരി പ്രസംഗിച്ചു. ഭാരവാഹികളായി പി. പി. പ്രദീപ്കുമാർ (പ്രസിഡൻ്റ്), എം.ബിജു ( സെക്രട്ടറി), രാജൻ മണാശേരി (ട്രഷറർ), പീതാംബരൻ, ശശി മാമ്പറ്റ (വൈസ് പ്രസിഡൻ്റുമാർ), രാജൻ വലിപറമ്പ്, അസീസ് തോട്ടത്തിൻകടവ് (ജോ. സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.