img
അഴിയൂർ ചൈത്രം റോഡിൽ ജലവിതരണപൈപ്പ് പൊട്ടി ഗർത്തം രൂപപ്പെട്ടത്

വടകര : ജലജീവൻ മിഷ്യന്റെ കുടിവെള്ള പൈപ്പ് ചോമ്പാൽ മേഖലയിൽ പൊട്ടുന്നത് തുടർക്കഥയാവുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ മുന്ന് തവണയാണ് പൈപ്പ് പൊട്ടിയത്. കഴിഞ്ഞ ദിവസം ദേശീയ പാതയിൽ നിന്ന് ചോമ്പാല ചൈത്രം ബാബു റോഡ് തുടങ്ങുന്ന സ്ഥലത്തെ പെപ്പ് പൊട്ടി കുടിവെള്ളം പുറത്തേക്ക് ഒഴുകി റോഡിൽ ഗർത്തം രൂപപ്പെട്ടിരിക്കയാണ്. തകർന്ന ഈ ഭാഗത്ത് ജല വിതരണവും മുടങ്ങി. ഇതിന് മുമ്പും പെെപ്പ് പൊട്ടി ദിവസങ്ങളോളം വെള്ളം മുടങ്ങിയിരുന്നു. ഇത് പരിഹരിച്ച് ദിവസങ്ങൾ കഴിയുമ്പോളാണ് പുതിയപെപ്പ് വീണ്ടും പൊട്ടിയത്. ഗുണനിലാവാരം കുറഞ്ഞ പെപ്പ് ഉപയോഗിച്ചതാണ് പൊട്ടലിന് പ്രധാന കാരണം. ദേശിയ പാത നിർമാണ കമ്പനി നിരുത്തരവാദത്തോടെ ജോലിയെടുക്കുന്നതും മറ്റൊരുകാരണമായി മാറി . മുക്കാളി ടൗണിലും സമാനമായി പൈപ്പ് പൊട്ടിയിരുന്നു. ദേശീയ പാത നിർമാണ കമ്പനി ശ്രദ്ധയില്ലാതെ ജോലി നടത്തിയതാണ് വെള്ളം വൻ തോതിൽ നഷ്ടപ്പെടാൻ കാരണം. പെെപ്പ്ലൈൻ തുടർച്ചയായി പൊട്ടുന്നത് അവസാനിപ്പിക്കാൻ ജല വിഭവ വകുപ്പ് നടപടിയെടുക്കണമെന്ന് ഗ്രാമ പഞ്ചായത്ത് അംഗം പ്രമോദ് മാട്ടാണ്ടി, താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല, കോൺഗ്രസ് അഴിയൂർ മണ്ഡലം പ്രസിഡുന്റ് പി ബാബുരാജ് എന്നിവർ ആവശ്യപ്പെട്ടു