photo
എൻ. എസ്. എസ്. ക്യാമ്പ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അഡ്വ. പി ഗവാസ് ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് എരമംഗലം കെ.സി.എൽ.പി. സ്കൂളിൽ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി.ഗവാസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം കമ്മിറ്റി ചെയർപേഴ്സൺ ഉമ മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. എൻ. എൻ.എസ് ക്ലസ്റ്റർ കോ - ഓർഡിനേറ്റർ കെ.കെ അനിൽകുമാർ,​ എൻ.എൻ.എസ് സന്ദേശവും പ്രോഗ്രാം ഓഫീസർ കെ. ആർ. ലിഷ ക്യാമ്പ് വിശദീകരണം നടത്തി.​ എൻ. എം നിഷ ,​ദിയ ജമീല ,​ കെ. വി. നാരായണൻ നായർ, നദീം നൗഷാദ്, അജീഷ് ബക്കീത്ത എന്നിവർ പ്രസംഗിച്ചു.